കമ്പ്യൂട്ടർ യു.പി.എസിൽനിന്ന് ഷോക്കേറ്റ് ക്ലിനിക് ഉടമ മരിച്ചു.


കൊയിലാണ്ടി:  കൊയിലാണ്ടിയിൽ സ്വകാര്യ മെഡിക്കൽ ക്ലിനിക് ഉടമ വൈദ്യുതി ആഘാതമേറ്റു മരിച്ചു. കൊയിലാണ്ടി മാരാമുറ്റം റോഡിൽ എൽ.ഐ.സി. ഓഫീസിനു മുന്നിലുള്ള ലോയൽ ഹെൽത്ത് കെയർ ഉടമ പെരുവട്ടൂർ താവോളിതാഴെ സുജയനിവാസിൽ സുനിൽകുമാർ (50) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ലാബിനകത്തെ കമ്പ്യൂട്ടറിൻ്റെ യു.പി.എസിൽനിന്നാണ് ഷോക്കറ്റതെന്നാണ് അറിയുന്നത്. ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.