സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു .
കട്ടിപ്പാറ: കന്നുട്ടിപ്പാറ IUM എൽ പി സ്കൂൾ രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
പ്രധാന അധ്യാപിക ജസീന ഹുസൈൻ പതാക ഉയർത്തി, കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സജീന ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
പി ടി എ പ്രസിഡന്റ് ഷംനാസ് പൊയിൽ അധ്യക്ഷനായി. ദേശഭക്തിഗാനം, പ്രസംഗം, പാട്രിയോട്ടിക് ഡാൻസ്, പ്രസംഗം, അമ്മയും കുഞ്ഞും ക്വിസ് മത്സരം, പായസ വിതരണവും നടത്തി വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും നിറഞ്ഞ സാന്നിധ്യവും സ്വാതന്ത്ര്യ ദിനം കെങ്കേമമായി.
സ്കൂൾ മാനേജർ അബൂബക്കർ കുട്ടി, മാനേജ്മെന്റ് അംഗം അബ്ദുള്ള മലയിൽ,എം പി ടി എ പ്രസിഡന്റ് ജംഷീന സുബൈർ,ദിൻഷ ദിനേശ്,കെ സി ശിഹാബ്, ടി ഷബീജ് എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തസ്ലീന പി പി, ഫൈസ് ഹമദാനി, ആര്യ മുരളി, ഹസീബ, അനു ബേബി,ഷാഹിന കേഴക്കണ്ടി, വി കെ മുംതാസ്, സാജിത,സലാം കന്നൂട്ടിപ്പാറ,പി കെ മുഹമ്മദലി, എന്നിവർ നേതൃത്വം നൽകി.
