താമരശ്ശേരി ചുങ്കത്ത് അമിതവില ഈടാക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു

താമരശ്ശേരി: ചുങ്കം  കോഴിയിറച്ചി, ചായ, ലഘുഭക്ഷണങ്ങൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവയ്ക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന നിലപാടിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രതികരണവുമായി രംഗത്തിറങ്ങി.

​തുടക്കത്തിൽ സ്ഥാപന ഉടമകളെ നേരിൽക്കണ്ട് പരാതി അറിയിക്കുകയും മാന്യമായ രീതിയിൽ വിഷയം ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ചില വ്യാപാരികൾ ധിക്കാരപരമായ നിലപാട് തുടരുകയും ന്യായമായ ആവശ്യത്തോട് സഹകരിക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്തതോടെയാണ് നാട്ടുകാർ പരസ്യ പ്രതിഷേധത്തിലേക്ക് കടന്നത്.