വിസ്‌ഡം സ്‌റ്റുഡൻ്റ്സ് കൗതുകം വിജ്ഞാനോൽസവം


പൂനൂർ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പൂനൂർ മണ്ഡലം വിസ്‌ഡം സ്‌റ്റുഡൻ്റ്സിൻ്റെ ആഭിമുഖ്യത്തിൽ സലഫി മദ്‌റസയിൽ കൗതുകം വിജ്ഞാനോൽസവം സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനക്വിസ് മൽസരം, ചിത്രരചനാ മൽസരം, നോളജ് സ്കോളർഷിപ്പ് പരീക്ഷ തുടങ്ങിയ പരിപാടികൾ 
ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. വിസ്‌ഡം സ്‌റ്റുഡൻ്റ്സ് പൂനൂർ മണ്ഡലം വൈസ് പ്രസിഡണ്ട് കെ ആദിൽ അമീൻ അധ്യക്ഷത വഹിച്ചു. വിസ്‌ഡം ജില്ലാ ട്രഷറർ സി.പി സാജിദ് ഉദ്ഘാടനം ചെയ്തു. കെ നിഹാൽറഹ്‌മാൻ, സി.പി മുഹമ്മദ് അസ്‌ലം, മുഹമ്മദ് സഅദ്, ബാലവേദി ക്യാപ്റ്റൻ ഹാമിഷ് മുഹമ്മദ്, ഉമർ അക്ബർ എന്നിവർ നേതൃത്വം നൽകി.