മലപ്പുറത്ത് പട്ടാപകല്‍ കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം
കോഴിക്കോട്: മലപ്പുറത്ത് പട്ടാപകല്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. പാലക്കാട്-കോഴിക്കോട് സൂപ്പര്‍ഫാസ്റ്റ് ബസില്‍ വെച്ചാണ് സംഭവം.
സീറ്റില്‍ സമീപത്ത് ഇരുന്നയാളാണ് ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തില്‍ യുവതി കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കി. കാര്യം പറഞ്ഞതോടെ കണ്ടക്ടര്‍ യുവതിയോട് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്.
