വിസ്ഡം സ്‌റ്റുഡൻ്റ്സ് ജില്ലാ വിദ്യാർത്ഥി സമ്മേളനം ‘ടീൻസ് സ്പേസ്’ പയ്യോളിയിൽ


പയ്യോളി: വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ‘ടീൻസ് സ്പേസ്’ വിദ്യാർത്ഥി സമ്മേളനം ഒക്ടോബർ 21ന് പയ്യോളിയിൽ നടക്കും. സമ്മേളനത്തിന്റെ പ്രഖ്യാപനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി നിർവഹിച്ചു.

വിദ്യാർത്ഥികളിൽ ധാർമികബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിനൊപ്പം പഠനം, കരിയർ, വ്യക്തിത്വ വികസനം തുടങ്ങിയ മേഖലകളിൽ ദിശാബോധം നൽകുന്ന വിവിധ സെഷനുകൾ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. വിദ്യാർത്ഥികൾ നേരിടുന്ന സമകാലിക വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനും അവരുടെ കഴിവുകളും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ പരിപാടികളും സമ്മേളനത്തിൽ ഒരുക്കും. കോഴിക്കോട് നോർത്ത് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഹയർ സെക്കണ്ടറി വിദ്യാർത്ഥികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക.

വിസ്‌ഡം സ്‌റ്റുഡൻ്റ്സ് ജില്ലാ പ്രസിഡന്റ് സൈഫുല്ല അൽഹികമി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുസിയഫ് കൊയിലാണ്ടി, ട്രഷറർ ഫായിസ് പേരാമ്പ്ര,. കെ നിഹാൽ റഹ്‌മാൻ, ആമിൽ ജമാൽ,പ്രഖ്യാപന ഈഹർ പേരാമ്പ്ര സംസാരിച്ചു.യോഗത്തിൽ മണ്ഡലം ഭാരവാഹികളും പങ്കെടുത്തു.