ഏഷ്യൻ ഫൂട്ട് വോളി ഫെഡറേഷൻ്റെ തലപ്പത്തേക്ക് രണ്ട് മലയാളികൾ

കോഴിക്കോട് : തായ്ലാൻഡിലെ ബാങ്കോക്കിൽ വെച്ച് നടന്ന ഏഷ്യൻ ഫൂട്ട് വോളി ഫെഡറേഷൻ്റെ തലപ്പത്തേക്ക് രണ്ട് മലയാളികൾ തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യൻ ഫൂട്ട് വോളി ഫെഡറേഷൻ വൈസ് പ്രസിഡണ്ടായി  എ കെ മുഹമ്മദ് അഷ്റഫിനെയും, എക്സിക്യൂട്ടീവ് അംഗമായി എം എ സാജിദ് മാസ്റ്ററേയുമാണ് തെരഞ്ഞെടുത്തത്. രണ്ടുപേരും കോഴിക്കോട് സ്വദേശികളാണ്. ഇന്ത്യയിൽ നിന്നുള്ള ഫൂട്ട് വോളി അസോസിയേഷൻ സെക്രട്ടറി കൂടിയാണ് മുഹമ്മദ് അഷ്റഫ് . ഏഷ്യൻ ഫൂട്ട് വോളി ഫെഡറേഷൻ പ്രസിഡണ്ടായി തായ്ലാൻ്റിൽ നിന്നുള്ള സോംകിയറ്റ് സംഗ്സാറ്റിറ്റണിനെയും, സെക്രട്ടറിയായി കൊറിയയിൽ നിന്നുള്ള മിനു കിംനേയുമാണ് 2030 വരേയുള്ള കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. ഈ വർഷം ബ്രസീലിൽ വെച്ചു നടക്കുന്ന ലോക ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിൽ ഏഷ്യയിൽ നിന്നുള്ള ടീമുകളെ പങ്കെടുപ്പിക്കുവാനും ഫൂട്ട് വോളി ഫെഡറേഷൻ തീരുമാനിച്ചു.