സംസ്ഥാനത്ത് ഇന്നും പവര്‍കട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പവര്‍കട്ടിന് സാധ്യത. വൈകിട്ട് ആറ് മണി മുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ ഭാഗിക നിയന്ത്രണം ഉണ്ടായേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പീക്ക് സമയങ്ങളിലെ വൈദ്യുതിയുടെ ആവശ്യകത 600 മുതല്‍ 800 മെഗാവാട്ട് വരെ ഉയര്‍ന്നു. 

അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതുമൂലം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുന്നതിനാലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. അതേസമയം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെയുള്ള വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി.