കന്നൂട്ടിപ്പാറ IUM എൽ പി സ്കൂളിൽ സബ്ജില്ലാ ജേതാവിനെ അനുമോദിച്ചു.

കട്ടിപ്പാറ: അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ സബ്ജില്ലാ ജേതാവായ  നെഷ മറിയമിന് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സജീന ടീച്ചർ ഉപഹാരം നൽകി ആദരിച്ചു. എല്ലാ വർഷവും നിരവധി സബ്ജില്ലാ നേട്ടങ്ങൾ കൈമുതലാക്കുന്നതിൽ നേതൃത്വം കൊടുക്കുന്ന അധ്യാപകരെയും, രക്ഷിതാക്കളെയും പ്രത്യേകം പ്രസിഡന്റ് അഭിനന്ദിച്ചു. ചടങ്ങിൽ പി ടി എ,പ്രസിഡന്റ് ഷംനാസ് പൊയിൽ അധ്യക്ഷനായി.

നമ്മൾ നേടിയ നേട്ടങ്ങൾ തുടരാനുള്ളതാണെന്നും അതിന് എല്ലാവരും പ്രാപ്തരാകണമെന്നും പ്രധാന അധ്യാപിക  ജസീന ഹുസൈൻ സൂചിപ്പിച്ചു.

 സ്കൂൾ ലീഡർ ആയിഷാ ഫെബിൻ,എം പി ടി എ, പ്രസിഡന്റ് ജംഷീന സുബൈർ, വൈസ് പ്രസിഡണ്ട്  സജ്‌ന നിസാർ, അറബിക് കൺവീനർമാരായ കെ സി ശിഹാബ്, ഹസീബ ടീച്ചർ, എസ്. ആർ, ജി കൺവീനർ ദിൻഷ ദിനേശ്, തസ്ലീന പി പി, ഷെബീജ് ടി, ഫൈസി ഹമദാനി , യാസീൻ പി,നീതു പീറ്റർ, ആര്യ മുരളി, അനു ബേബി, എന്നിവർ സന്നിഹിതരായി..