തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് ടു വിദ്യാർഥിനിക്ക് പരിക്ക്.

തിരുവമ്പാടി: തിരുവമ്പാടി ബസ്സ്റ്റാൻഡിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് ടു വിദ്യാർഥിനിക്ക് പരിക്ക്. 

ബസ് ഇടിച്ചതിനെ തുടർന്ന് വിദ്യാർഥിനി ബസിനടിയിലേക്ക്  വീണതിനെ തുടർന്ന്  വിദ്യാർഥിയുടെ കാലിനു പരിക്കേറ്റു.

കൂടരഞ്ഞി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി മുഫീതക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഉടൻ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും തുടർ ചികിത്സയ്ക്ക് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.