ശിൽപശാല സംഘടിപ്പിച്ചു.
താമരശ്ശേരി പഞ്ചായത്ത് ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കുമെതിരെയും തൂഫാൻ തദ്ദേശം 2.0 യുടെ ഭാഗമായും സംഘടിപ്പിച്ച ശിൽപശാല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ ഉദ്ഘാടനം ചെയ്‌തു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.പി.അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ കാവ്യ.വി.ആർ, നസീറ ഷരീഫ്, വാർഡ് മെമ്പർമാരായ ബിന്ദു ആനന്ദ്, ആസാദ് കാരാടി, അനിൽ മാസ്റ്റർ, വി.കെ.കോയ, അബ്ദുൽ റഷീദ്, രത്നവല്ലി,സൗജ അബ്ദുറഹിമാൻ, ഷീജ ദിലീപ്, ബിജിത്ത് ബബിത, ഐ സി.ഡി എസ് സൂപ്ര വൈസർ ശ്രുതി, ഹെൽത്ത് ഇൻസ്പെക്റ്റർ ഷാജി, ഡോക്റ്റർ ജ്യോതി, സി.ഡി.എസ് ചെയർപേഴ്‌സൺ സോണിത തുടങ്ങിയവർ സംസാരിച്ചു. അഡ്വ സജാദ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
