താമരശ്ശേരി ഐ.എച്ച്.ആർ.ഡി കോളേജിൽ 'മധുരം മലയാളം'
താമരശ്ശേരി ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ മ 'മധുരം മലയാളം' പദ്ധതിയ്ക്ക് ഇത്തവണയും തുടക്കമായി. കോളേജിലേക്ക് പത്രം സ്‌പോൺസർ ചെയ്ത പി.ടി.എ വൈസ് പ്രസിഡന്റ് എസ്. ബാബു ആനന്ദ്, പ്രിൻസിപ്പൽ ഡോ. കെ.എം. രാധികയ്ക്ക് 'മാതൃഭൂമി' പത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് കോ-ഓർഡിനേറ്റർ അർച്ചന, കെ. മുഹമ്മദ്, ലക്ഷ്മി പ്രദീപ്, ആതിര തുടങ്ങിയവർ പങ്കെടുത്തു.
