സബ്ജില്ലാ പ്രവൃത്തി പരിചയ മേളയിലും, സാമൂഹ്യശാസ്ത്ര മേളയിലും നേട്ടങ്ങൾ കൊയ്ത് IUM എൽ, പി സ്കൂൾ കന്നൂട്ടിപ്പാറ
താമരശ്ശേരി: താമരശ്ശേരി സബ്ജില്ലാ തലത്തിൽ നടന്ന പ്രവൃത്തി പരിചയ മേളയിലും സാമൂഹ്യശാസ്ത്ര മേളയിലും മികച്ച നേട്ടം കൈവരിച്ച് കന്നൂട്ടിപ്പാറ IUM L.P സ്കൂൾ.
കൈതപ്പൊയിൽ ഗവ. മാപ്പിള യു.പി സ്കൂളിൽ നടന്ന പ്രവൃത്തി പരിചയ മേളയിൽ 32 സ്കൂളുകളിൽ നിന്ന് അഞ്ചാം സ്ഥാനവും, കാരാടി ഗവ. യു.പി സ്കൂളിൽ നടന്ന സാമൂഹ്യശാസ്ത്ര മേളയിൽ നാലാം സ്ഥാനവും സ്കൂൾ കരസ്ഥമാക്കി.
ഹാഫിൽ മുഹമ്മദ്, നൗറ ഫാത്തിമ, ഷൈഖ ഷിറിൻ, ഫൈഹ കെ, മുഹമ്മദ് താഹിർ, ഫൈഹ, റമിൻ റയാൻ, ഫൈസാൻ അലി, ഷഹൻഷാ, ആയിഷാ തഹാനി, ഫർഹ ഫാത്തിമ, ഇഷ ഫാത്തിമ, മുഹമ്മദ് റയാൻ കെ.പി, നഷ മറിയം, ഐസ മറിയം തുടങ്ങിയവരാണ് മേളകളിൽ മാറ്റുരച്ചത്.
വർക്ക് എക്സ്പീരിയൻസ് കൺവീനർമാരായ തസ്‌ലീന പി.പി, ഹസീബ, സോഷ്യൽ സയൻസ് കൺവീനർ യാസീൻ പി എന്നിവരുടെ മികച്ച പരിശീലനവും രക്ഷിതാക്കളുടെ പിന്തുണയുമാണ് ഈ നേട്ടത്തിന് പിന്നിൽ.
വിജയികളെ പ്രധാന അധ്യാപിക ജസീന ഹുസൈൻ, സ്കൂൾ ചീഫ് പ്രമോട്ടർ എ.കെ അബൂബക്കർ കുട്ടി, പി.ടി.എ പ്രസിഡന്റ് ഷംനാസ് പൊയിൽ, എസ്.എസ്.ജി ചെയർമാൻ അലക്സ് മാത്യു, കെ.സി ശിഹാബ്, ദിൻഷ ദിനേശ്,ഫൈസ് ഹമദാനി, നീതു പീറ്റർ,ആര്യ മുരളി,അനു ബേബി, എന്നിവർ അഭിനന്ദിച്ചു.
