സ്ലാബുകളുമായി വന്ന ടിപ്പർ ലോറി മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
താമരശ്ശേരി: താമരശ്ശേരി - മുക്കം റോഡിൽ പഴശ്ശിരാജ സ്കൂളിന് സമീപം ടിപ്പർ ലോറി മറിഞ്ഞ് അപകടം. വീടിന്റെ ചുറ്റുമതിൽ നിർമ്മാണത്തിനായി കോൺക്രീറ്റ് സ്ലാബുകൾ കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവർ ഉൾപ്പെടെ 4 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർക്ക് നിസാര പരിക്കേറ്റു.
പ്രധാന റോഡിൽ നിന്ന് പോക്കറ്റ് റോഡിലേക്ക് തിരിയുന്നതിനിടെ, ഡ്രൈനേജിന് മുകളിൽ സ്ഥാപിച്ചിരുന്ന സ്ലാബ് തകർന്ന് ലോറിയുടെ ടയർ താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണമായത്.
