നാദാപുരത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസ്; 76-കാരനെ റിമാൻഡ് ചെയ്തു.

നാദാപുരം: ചെക്യാട് പുളിയാവിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ജാതിയേരി കല്ലുമ്മലിലെ തയ്യുള്ളതിൽ മജീദ് (76)നെയാണ് നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തത്.

വളയം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് റിമാൻഡ് ചെയ്തത്.
 
വിദ്യാർത്ഥിയുടെ പരാതിയെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസമാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഈ കേസിൽ നേരത്തെ അഞ്ച് പേർക്കെതിരെ വളയം പോലീസും ഒരാൾക്കെതിരെ കുറ്റ്യാടി പോലീസും പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി വളയം പോലീസ് അറിയിച്ചു."