യുവാവിനെ കാണ്മാനില്ല
കൊടുവള്ളി: കൊടുവള്ളി ആവിലോറ കരണിക്കല്ലിൽ അബ്ദുൽ മജീദ് (44) നെയാണ് കഴിഞ്ഞ ഇരുപത്തിരണ്ടാം തിയ്യതി മുതൽ കാണ്മാനില്ലയെന്ന് കാണിച്ച് സഹോദരൻ കൊടുവള്ളി പോലീസിൽ പരാതി നൽകിയത്.ഇയാൾ ഇടക്ക് ഏർവാടിയിൽ പോകാറുണ്ടെന്നും പോയിക്കഴിഞാൽ നാലു ദിവസത്തിനുള്ളിൽ തിരികെ എത്താറാണ് പതിവെന്നും, മാനസിക ബുദ്ധിമുട്ടുള്ള ആളാണെന്നും പരാതിയിൽ പറയുന്നുണ്ട്.
എന്നാൽ ഒരാഴ്ച്ച കഴിഞ്ഞിട്ടും വീട്ടിൽ തിരികെ എത്താത്തതിനാൽ ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ ഇയാളെ ഏർവാടിയിലും കണ്ടെത്താൻ സാധിച്ചില്ല, ഇതേ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
കൊടുവള്ളി പോലീസ്- അന്വേഷണം നടത്തി വരുന്നുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊടുവള്ളി പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
Mobile: 9497987192
Landline: 0495 2210213
