അവശ നിലയിലായ വയോധികനെ ആശുപത്രിയിലേക്ക് മാറ്റി

​താമരശ്ശേരി: അവശ നിലയിലായ  വയോധികനെ പോലീസും ആരോഗ്യപ്രവർത്തകരും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി. താമരശ്ശേരി കോരങ്ങാട് മൂന്നാംതോട് ജംഗ്ഷന് സമീപം വാടകയ്ക്ക് തനിച്ച് താമസിച്ചുവരികയായിരുന്ന കൊല്ലപ്പണി തൊഴിലാളിയായ രവിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
​സ്വന്തമായി ജോലി ചെയ്ത് ജീവിച്ചു വരികയായിരുന്ന ഇദ്ദേഹം രോഗബാധയെ തുടർന്ന്   ആഹാരമോ പരിചരണമോ ഇല്ലാതെ അവശ നിലയിലാവുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് പ്രദേശത്തെ ആരോഗ്യപ്രവർത്തകരും താമരശ്ശേരി പോലീസും സ്ഥലത്തെത്തി ആവശ്യമായ പ്രാഥമിക പരിചരണം നൽകിയ ശേഷമാണ് വയോധികനെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്.