കൂടെയുണ്ട് എൻഎസ്എസ്: എസ്.എം.എ ബാധിതരായ കുട്ടികൾക്കായി ബിരിയാണി ചലഞ്ച്
കട്ടിപ്പാറ: സ്പൈനൽ മസ്കുലർ അട്രോഫി (SMA) രോഗബാധിതരായ കുട്ടികളുടെ ചികിത്സാസഹായത്തിനായി ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായി കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. 'കൂടെയുണ്ട് എൻഎസ്എസ്' എന്ന സന്ദേശമുയർത്തി നടത്തിയ കാരുണ്യ പ്രവർത്തനത്തിൽ, ബിരിയാണി വിൽപ്പനയിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും കുട്ടികളുടെ ചികിത്സയ്ക്കായി കൈമാറും.
ചടങ്ങിൽ കട്ടിപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേംജി ജെയിംസ്, വാർഡ് മെമ്പർമാരായ നിധീഷ് കല്ലുള്ളതോട്, ജംഷീന അസീസ്, പി.ടി.എ പ്രസിഡന്റ് ബാബു വി.പി. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ജോസ് കെ.പി., എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ബിക്സി ചാക്കോച്ചൻ, പ്രസന്നകുമാർ എൻ. എന്നിവരോടൊപ്പം മറ്റ് അധ്യാപകരും എൻ.എസ്.എസ് വോളണ്ടിയർമാരും പരിപാടിക്ക് നേതൃത്വം നൽകി. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടി വിജയകരമായി പൂർത്തിയാക്കി
