കോംപ്ലക്സ് സർഗവസന്തംപൂനൂർ ജേതാക്കൾ


താമരശ്ശേരി: വിസ്ഡം എഡ്യൂക്കേഷൻ ബോർഡ് മദ്റസ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ബാലുശ്ശേരി കോംപ്ലക്സ്തല സർഗവസന്തത്തിൽ 3 74 പോയിൻ്റ് നേടി പൂനൂർ ടൗൺ സലഫി മദ്റസ ഓവറോൾ ട്രോഫി കരസ്ഥമാക്കി. 344 പോയിൻ്റ് നേടി ബാലുശ്ശേരി മദ്റസത്തുൽ മുജാഹിദീൻ റണ്ണർ അപ്പ് ട്രോഫിയും 177 പോയിൻ്റ് നേടി തച്ചംപൊയിൽ സലഫി മദ്‌റസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സംഗമത്തിൽ വിസ്ഡം ജില്ലാ സെക്രട്ടറി വി.വി ബഷീർ ട്രോഫികൾ വിതരണം ചെയ്തു. വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡണ്ട് വി.കെ മുജീബ് അധ്യക്ഷത വഹിച്ചു. ഒ റഫീഖ് മാസ്റ്റർ,സി.പി സാജിദ്, എം.കെ സൈനുൽ ആബിദ്, കെ നിസാർ മാസ്‌റ്റർ, സി.പി മുബശിർ ,പി.സി അബ്ദുൽ ബാരി, പി.ടി ഷിഹാബ്,സാജിദ് ബിസ്മി, വി.കെ അബ്ബാസലി, ഒ.വി ഷമീം, നൗഫൽ കാർഗിൽ, അശ്ഫാഖ് അഹമ്മദ് നേതൃത്വം നൽകി.