വ്യാപാരികളുമായി ചർച്ച ഇന്ന് വൈകിട്ട് 4.30ന്
എന്തുവന്നാലും കടകള്‍ തുറക്കും; വിരട്ടല്‍ വേണ്ടെന്ന് മുഖ്യമന്ത്രിയോട് നസിറുദ്ദീന്‍
തിരുവനന്തപുരം• കടകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമുണ്ടായില്ലെങ്കിൽ നാളെ കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ടി.നസിറുദ്ദീൻ. മുഖ്യമന്ത്രിയുടെ വിരട്ടൽ വ്യാപാരികളോട് വേണ്ടെന്ന് ചർച്ചയ്ക്കു മുന്നോടിയായി മാധ്യമങ്ങളെ കണ്ട ടി.നസിറുദ്ദീൻ പറഞ്ഞു. ‘മുഖ്യമന്ത്രി കച്ചവടക്കാരെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത് വിശ്വസിക്കുന്നില്ല. അദ്ദേഹം കൈകാര്യം ചെയ്യില്ല. ജനാധിപത്യം കണ്ട ആളുകളാണ് ഞങ്ങൾ. അതുകണ്ട് വിരട്ടൽ വേണ്ട. ജനങ്ങൾക്കുവേണ്ടിയാണ് എല്ലാം സഹിക്കുന്നത്. ചർച്ചയ്ക്കു മുൻപ് നസിറുദ്ദീന്‍ നടത്തിയ പ്രകോപനപരമായ പ്രസ്താവന ചർച്ചയെ ബാധിക്കുമെന്ന ആശങ്ക സംഘടനയിൽതന്നെ ഉണ്ട്.
രാവിലെ 10 മണിക്കായിരുന്നു മുഖ്യമന്ത്രിയും വ്യാപാരികളുമായുള്ള ചർച്ച. എന്നാൽ ചില യോഗങ്ങളിൽ മുഖ്യമന്ത്രിക്കു പങ്കെടുക്കേണ്ടതിനാൽ വൈകിട്ട് 4.30ന് ചർച്ച നിശ്ചയിച്ചു. എല്ലാ ദിവസവും കട തുറക്കാൻ അവസരം വേണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ പറഞ്ഞു. സർക്കാരിൽ നൂറ് ശതമാനം പ്രതീക്ഷയുണ്ട്. വ്യാപരികൾക്ക് അനുകൂലമായ പല തീരുമാനവും സർക്കാർ നേരത്തെ എടുത്തിട്ടുണ്ട്. അതാണ് സർക്കാർ ആവശ്യപ്പെട്ടത് അനുസരിച്ച് സമരം പിൻവലിച്ചതെന്നും നേതാക്കൾ പ്രതികരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍