ഗട്ടറിൽ ചാടിയ സ്കൂട്ടറിൽ നിന്നും തെറിച്ച് വീണ് യാത്രികരായ രണ്ടു പേർക്ക് സാരമായ പരിക്ക്.

അപകടത്തിൽ പരിക്കേറ്റ ആഷിഖ് ജാസ്മിൻ

താമരശ്ശേരി: താമരശ്ശേരി കത്തീഡ്രൽ ചർച്ചിൻ്റെ പ്രവേശന കവാടത്തിന് സമീപം ദേശീയ പാതയിലെ കുഴിയിൽ ചാടിയ സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ് യാത്രികരായ രണ്ടു യുവാക്കൾക്ക് സാരമായി പരിക്കേറ്റു.


കണ്ണപ്പൻക്കുണ്ട് പുത്തൻവീട്ടിൽ അസയിനാറിൻ്റെ മകൻ ജസീമിൻ്റെ തോളെല്ല് പൊട്ടുകയും, മുൻ ഭാഗത്തെ രണ്ടു പല്ലുകൾ കെഴിഞ്ഞു പോകുകയും, കൈവിരലിന് പരിക്കേൽക്കുകയും ചെയ്തു, കൂടെയുണ്ടായിരുന്ന മഞ്ചേരി സ്വദേശി ആഷിഖിനും സാരമായി പരിക്കേറ്റു.ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ജസിം താമരശ്ശേരിയിലെ ഫൈസ് ഡിജിറ്റൽ ഹബിലെ ജീവനക്കാരനാണ്.

ഇന്നു രാവിലെ 11 മണിയോടെ ഇവർ സഞ്ചരിച്ച KL 10 3331 നമ്പർ സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്.

താമരശ്ശേരി ചുങ്കം മുതൽ കുന്ദമംഗലം വരെ ഗയിലിൻ്റെ മാത്രം 100ൽ അധികം നികത്താത്ത അപകടകരമായ കുഴികളാണ് റോഡിൽ ഉള്ളത്.രണ്ടാഴ്ചക്കകം കുഴികൾ നികത്തണമെന്ന് ഒരു മാസം മുമ്പേ കലക്ടർ അന്ത്യശാസനം നൽകിയിരുന്നെങ്കിലും ഒരു കുഴി പോലും അടക്കാൻ തയ്യാറായിട്ടില്ല. ഇതേ തുടർന്ന് റവന്യൂ വകുപ്പ് മുഖാന്തിരം കുഴികളുടെ കണക്ക് ശേഖരിച്ചിരിക്കുകയാണ് സർക്കാർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍