മർക്കസ് നോളേജ് സിറ്റിയിലെ അപകടം; ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകൻ്റെ ഫോൺ പിടിച്ചു വാങ്ങി വീഡിയോ നശിപ്പിച്ചു.
താമരശ്ശേരി: മർക്കസ് നോളേജ് സിറ്റിയിലെ അപകട ദൃശ്യം പകർത്തിയ ദീപിക പത്രത്തിൻ്റെ പ്രാദേശിക ലേഖകനും, ന്യൂസ് കേരള ഓൺലൈൻ റിപ്പോർട്ടുമായ ജോൺസൺ ഈങ്ങാപ്പുഴയുടേതടക്കമുള്ള ഫോണിൽ നിന്നുമാണ് ചിത്രീകരിച്ച ദൃശ്യങ്ങൾ ഫോൺ പിടിച്ചു വാങ്ങി നശിപ്പിച്ചത്.
ടി ന്യൂസ് ലേഖകൻ ദ്യശ്യങ്ങൾ ചിത്രീകരുക്കുന്നത് തടയാൻ പലവട്ടം ശ്രമം നടന്നിരുന്നു
ആദ്യഘട്ടം നോളേജ് സിറ്റിക്ക് അകത്തേക്ക് മാധ്യമ പ്രവർത്തകരെ കടക്കാൻ പോലും അനുവധിച്ചിരുന്നില്ല .
പിന്നീട് അകത്ത് പ്രവേശിച്ചവരോട് പറഞ്ഞത് തങ്ങൾ നൽകുന്ന ദൃശ്യങ്ങളും, വിവരക്കളും മാത്രം നൽകിയാൽ മതിയെന്നും മറ്റു ദൃശ്യങ്ങൾ പകർത്താൻ അനുമതി നൽകില്ലെന്നുമായിരുന്നു
നോളേജ് സിറ്റിയുമായി ബന്ധപ്പെട്ടവരുടെ ഈ നിലപാടിനെ മാധ്യമപ്രവർത്തകർ പരസ്യമായി തന്നെ ചോദ്യം ചെയ്യുകയും, അവരെ ധിക്കരിച്ച് ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
1 അഭിപ്രായങ്ങള്‍
മർക്കസ്നോളജ് സിറ്റിയെക്കുറിച്ച് ഇനിയും ഒരുപാട് ആളുകൾ പഠിക്കാനും അറിയാനുണ്ട്....
മറുപടിഇല്ലാതാക്കൂനിങ്ങളുടെ ഓരോ കള്ളപ്രചരണങ്ങളും അതിനു സഹായകമാകുമെന്ന് ഞങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു... 😄😄🤭