ഭൂമി കയ്യേറ്റം ആരോപണം: റോഡരികിൽ ഫ്ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടു

താമരശ്ശേരി: തച്ചംപൊയിൽ പുത്തൻ തെരുവിൽ റോഡരികിലെ കലുങ്ക് നിർമ്മിക്കുന്നതിന് സമീപം ഫ്ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.

അപകട വളവിലെ ഭൂമി കയ്യേറ്റം അധികാരികൾ കണ്ണ് തുറക്കുക. അപകട മേഖലയായ വളവിൽ ഈയടുത്തകാലത്തായി നാലു ജീവനുകൾ ആണ് പൊലിഞ്ഞത്.
പിസി മുക്കിലെ കൊടുംവളവിൽ റോഡ് വികസനത്തിന്  തടസ്സമായി കയ്യേറിയ ഭൂമി പിഡബ്ല്യുഡി ഏറ്റെടുക്കുക. കയ്യേറ്റക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കുക.
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സ്റ്റേറ്റ് ഹൈവേ  പി സി മുക്ക് ആക്ഷൻ കമ്മിറ്റി എന്ന പേരിലാണ് ഫ്ലക്സ് ബോർഡ്  പ്രത്യക്ഷപ്പെട്ടത്. ആക്ഷൻ കമ്മിറ്റിയുടെ പേരിൽ ആരാണ് ബോർഡ് വച്ചതെന്ന് വ്യക്തമല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍