താമരശ്ശേരിയിൽ കെഎസ്ആര്‍ടിസി ബസ്സിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
താമരശ്ശേരി:കാരാടി ഓടക്കുന്ന് കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.മാനന്തവാടി ഇടവക സ്വദേശി പൂവത്തിങ്കൽ അനീഷാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെ ആയിരുന്നു അപകടം.
ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് കെ എസ് ആർ ടി സി ബസ്സിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ സെയിൽസ് മാനേജർ ആയി
ജോലി നോക്കി വരികയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചു മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും .
