ജി. വി.എച്ച്. എസ്. എസ്. താമരശ്ശേരി വിജയോത്സവം -ഉദ്ഘാടനം ചെയ്തു.


താമരശ്ശേരി : ജി. വി.എച്ച്. എസ്.എസ് താമരശ്ശേരിയിലെ  2023-24 വർഷത്തെ  വിജയോത്സവം  പദ്ധതി  'സജ്ജം 'ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത്  മെമ്പർ റംസീന  നരിക്കുനി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്  ശ്രീമതി. ഗീതമണി  ടീച്ചർ യോഗത്തിൽ സ്വാഗതം പറഞ്ഞു. പി. ടി. എ. പ്രസിഡന്റ്‌ ശ്രീ അഷ്‌റഫ്‌  കോരങ്ങാട്  അധ്യക്ഷത  വഹിച്ചു. വിജയോത്സവം  കൺവീനർ ശ്രീ കൃഷ്ണ കുമാർ വിജയോത്സവം  മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. പി. ടി. മുഹമ്മദ്‌ ബഷീർ, അബ്ദുൽ കരീം, അബ്ദുൽ റസാഖ്,  ഷാബു, ഷമീർ  കാന്തപുരം, എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ചു. സംസ്കൃതത്തിൽ  ഡോക്ടറേറ്റ് കരസ്ഥമാക്കിയ ശ്രീലത  ടീച്ചറെ  യോഗത്തിൽ ആദരിച്ചു. എസ്. ആർ. ജി. കൺവീനർ ശ്രീ അബ്ദുൽ നാസർ യോഗത്തിൽ നന്ദി രേഖപ്പെടുത്തി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍