കന്നൂട്ടിപ്പാറ സ്കൂളിൽ ബഷീർ ദിനം ആചരിച്ചു.
കട്ടിപ്പാറ : മലയാള സാഹിത്യ മണ്ഡലത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് 1994 ,ജൂലൈ 5 ന് കാലയവനികക്കുള്ളിൽ മറഞ്ഞ കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ ദിനത്തിൽ വിവിധ പ്രവർത്തനങ്ങളിലൂടെ കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട കഥാകാരന് സ്മരണാഞ്ജലികളർപ്പിച്ചു.
2022 ലെ ഉജ്ജ്വലബാല്യം അവാർഡ് , നാഷണൽ ഇന്റർ സ്കൂൾ പെയിന്റിംഗ് ചാമ്പ്യൻഷിപ്പുകളുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ തീർത്ഥ എസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. എന്നും കുട്ടികളുടെ മനസ്സിൽ ബഷീർ ജീവിക്കുമെന്ന് അവർ പറഞ്ഞു. PTA പ്രസിഡണ്ട് നൗഷാദ് ആറ്റു സ്ഥലം അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി . തന്റേതായ ഭാഷാ ശൈലി തന്നെ രൂപപ്പെടുത്തി വ്യാകരണ പടുക്കളെ വെല്ലുവിളിച്ച ബഷീർ കാലത്തിന് മുമ്പേ നടന്ന അവധൂതനാണെന്ന് അദ്ദേഹം വിലയിരുത്തി.
ബഷീറിന്റെ വിഖ്യാത കഥാപാത്രങ്ങളായ പാത്തുമ്മയും ആടും, മജീദ്, സുഹറ , എട്ടുകാലി മമ്മൂഞ്ഞ്, ഒറ്റക്കണ്ണൻ പോക്കര് മണ്ടൻ മുത്തപ്പ , കുഞ്ഞു പാത്തുമ്മ, ആനവാരി രാമൻ നായർ, പൊൻ കുരിശ് തോമ, സൈനബ, നാരായണി, സാറാമ്മ , കേശവൻ നായർ എന്നിവരായി കുട്ടികൾ പകർന്നാടിയത് വേറിട്ട അനുഭവമായി. കെ.സി ശിഹാബ്, ദിൻഷ ദിനേശ്, ഫൈസ് ഹമദാനി, ടി. ഷബീജ്, പി.പി.തസലീന, എം നിഷാന , ഇ.പി. മുൻസില ആശംസകളർപ്പിച്ചു. SRG കൺവീനർ കെ.ടി ആരിഫ് മാസ്റ്റർ സ്വാഗതവും കെ.പി. ജസീന ടീച്ചർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
1 അഭിപ്രായങ്ങള്
താമരശ്ശേരി ജി വി എച്ച് എസ് എസ് വിദ്യാർഥിയുമായ തീർത്ഥ എന്ന് കൂടി നൽകാമായിരുന്നു.
മറുപടിഇല്ലാതാക്കൂ