ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ഭോപ്പാല്‍: മധ്യപ്രദേശിലെ സിദ്ധിയില്‍ ആദിവാസി യുവാവിന്റെ തലയിലും മുഖത്തും മൂത്രമൊഴിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബിജെപി സിദ്ധി എംഎല്‍എ കേഥാര്‍നാഖ് ശുക്ലയുടെ അടുത്ത അനുയായി പര്‍വേഷ് ശുക്ലയെ ഇന്നലെ അര്‍ദ്ധ രാത്രിയിലാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു കെട്ടിടത്തിന് മുന്നിലിരിക്കുന്ന ആദിവാസി യുവാവിന്റെ തലയിലേക്കും മുഖത്തേക്കും പർവേഷ് മൂത്രമൊഴിക്കുന്ന വീഡിയോയാണ് പ്രചരിച്ചത്. തുടർന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് ചിത്രീകരിച്ച വീഡിയോ ജൂലൈ നാലിനാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. മുഖ്യമന്ത്രിക്ക് അല്‍പ്പമെങ്കിലും നാണവും മനുഷ്യത്വവും ബാക്കിയുണ്ടെങ്കില്‍ പാവങ്ങള്‍ക്ക് മേല്‍ കയറ്റുന്ന ബുള്‍ഡോസര്‍ ബിജെപിക്കാരനെതിരേയും പ്രയോഗിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ശ്രീനിവാസ് ബി വി പറഞ്ഞിരുന്നു.
യുവാവ് സിദ്ധിയിലെ കുബ്രി മാര്‍ക്കറ്റിലേക്ക് പോകുമ്പോഴാണ് സംഭവം ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവം നടക്കുമ്പോള്‍ പവര്‍വേഷ് മദ്യലഹരിയിലായിരുന്നുവെന്നും കൂലി ആവശ്യപ്പെട്ട യുവാവിനെ പര്‍വേഷ് ശാരീരികമായി ആക്രമിക്കുകയും മൂത്രമൊഴിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംസ്ഥാനത്തെ വിദ്യാ മേഖലയിലുള്ള കോല്‍ ഗോത്രവിഭാഗത്തില്‍ നിന്നുള്ളയാളാണ് യുവാവ്. പരമ്പരാഗതമായി ബിജെപിയോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നവരാണ് കോള്‍ വിഭാഗം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍