കന്നൂട്ടിപ്പാറ സ്കൂളിൽ സ്പോർട്സ് ജേഴ്സി പ്രകാശനം ചെയ്തു.

കട്ടിപ്പാറ : കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂളിൽ കിവി ഐസ് ക്രീം, ഐശ്വര്യ ഫർണിച്ചർ, കെ കെ ഫുഡ്സ് എന്നീ സ്ഥാപനങ്ങളുടെ സംയുക്ത സഹകരണത്തോടെയുള്ള സ്പോർട്സ് ജേഴ്സിയുടെ പ്രകാശനം നടത്തി. കട്ടിപ്പാറ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അഷറഫ് പൂലോട് സ്കൂൾ ജനറൽ ക്യാപ്റ്റൻ മരിയ ജോജിക്കു നൽകിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്. പിടിഎ പ്രസിഡണ്ട് നൗഷാദ് ആറ്റു സ്ഥലം അധ്യക്ഷം വഹിച്ചു. വാർഡ് മെമ്പർ എ കെ അബൂബക്കർ കുട്ടി മുഖ്യപ്രഭാഷണം നടത്തി. നിലവിൽ കട്ടിപ്പാറ പഞ്ചായത്ത് സ്കൂൾ തല സ്പോർട്സ് ചാമ്പ്യൻമാരായ കന്നൂട്ടിപ്പാറയിലെ കുട്ടികൾ മികവ് നിലനിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
  പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലം, മാനജ്മെന്റ് പ്രതിനിധികളായ അബ്ദുള്ള മലയിൽ, ഇ കെ മുഹമ്മദ്, റഹിം കൊടുവള്ളി, അത് ലിക്കോ സ്പോർട്സ് ക്ലബ് ഭാരവാഹികളായ കെ.സി. ശിഹാബ്, ഫൈസ് ഹമദാനി, ഇ കെ സിദ്ദീഖ്, പി. സജീന ടീച്ചർ മുതലായവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍