നാളികേരത്തിന് ദിവസംന്തോറും വില കുറയുന്നു കർഷകർ പ്രതിസന്ധിയിൽ
കട്ടിപ്പാറ. പൊതു മാർക്കറ്റിൽ നാളികേര വില ദിവസംന്തോറും കുറയുകയാണ്. കൂലി ചെലവും വളപ്രയോഗവും കഴിച്ച് ബാക്കി ഒന്നും മിച്ചം വെക്കാൻ സാധിക്കാത്ത സ്ഥിതിയിലാണ് വന്ന് കൊണ്ടിരിക്കുന്നത്. ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ വാങ്ങിയാണ് കർഷകർ വിവിധ രീതിയിലുള്ള ഇടവിള കൃഷികൾ ചെയ്യുന്നത്. ഇടവിള കൃഷികൾ കാട്ടുപന്നികളും കുരങ്ങൻന്മാരും നശിപ്പിക്കുന്നു. കാട്ടുപന്നികളെ നശിപ്പിച്ചു കൊണ്ടിരുന്ന ഷൂട്ടർന്മാരുടെ തോക്കുകൾ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുൻമ്പ് തന്നെ പോലിസ് സ്റ്റേഷനിൽ സറണ്ടർ ചെയ്തു കഴിഞ്ഞു. നാളികേരമാണ് സാധരണകർഷകരുടെ വരുമാനം നാളികേര കർഷകർക്ക് അർഹമായ വില ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ കൃഷി വകുപ്പിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കട്ടിപ്പാറസംയുക്ത കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു. കെ.വി. സെബാസ്റ്റ്യൻ യോഗത്തിൽ അദ്ധ്യക്ഷതവഹിച്ചു. രാജു തുരുത്തിപ്പള്ളി. ഷാൻ കട്ടിപ്പാറ. സലിം പുല്ലടി. കുഞ്ഞാലിക്കുട്ടി . എൻ. പി. റെജിമണിമല. സെബാസ്റ്റ്യൻ ഏറത്ത്. ബാബു ചെട്ടി പറമ്പിൽ .ജോഷി മണിമല.സജി ടോപ്പാ സ് . മാത്യു കൊഴുവനാൽ. ബെന്നി വളവനാ നിക്കൽ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍