മെഡിക്കൽ കോളജിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവതി ഹാഷിഷ് ഓയിലുമായി പിടിയിൽ
കോഴിക്കോട്: ഹാഷിഷ് ഓയിലുമായി കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും യുവതിയെ പിടികൂടി. പ്രസവ വാർഡിൽ കൂട്ടിരിപ്പ് ജോലിക്കായി വന്നതാണ് അശ്വതി.
വെളിച്ചെണ്ണ കുപ്പിക്ക് അകത്താണ് ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. യുവതിയെ സംശയം തോന്നിയ മറ്റുള്ളവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. ജയിലിൽ കഴിയുന്ന ഭർത്താവിന് കൈമാറാനാണ് ഹാഷിഷ് ഓയിലെന്നാണ് യുവതി നൽകിയ മൊഴി.
